
തിരുവനന്തപുരം: ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് കിലോഗ്രാമിന് 26 രൂപയ്ക്ക് സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക് കാർഡുകൾക്ക് പരമാവധി 3 കിലോഗ്രാം, നീലയും വെള്ളയും ബ്രൗണും കാർഡുകൾക്ക് പരമാവധി 10 കിലോഗ്രാം വീതമാണ് നൽകുക. വെള്ള കാർഡിന് 10.90 രൂപ നിരക്കിൽ 4 കിലോഗ്രാം അരി ലഭിക്കും. സ്‌പെഷൽ വിഹിതമായി വെള്ള, നീല കാർഡുകൾക്ക് 2 കിലോഗ്രാം ഗോതമ്പും 4 കിലോഗ്രാം വരെ ആട്ട നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്കും ലഭിക്കും. സ്റ്റോക്ക് ക്രമീകരണത്തിനായി ഇന്നും ഗാന്ധിജയന്തി പ്രമാണിച്ച് നാളെയും റേഷൻ കടകൾക്ക് അവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |