
തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഡേറ്റ സെന്ററിലെ സാങ്കേതികത്തകരാറ് മൂലം ഇന്നലെയും സംസ്ഥാനത്ത് ഉച്ചയ്ക്കു മുൻപ് ഏതാനും മണിക്കൂർ റേഷൻ വിതരണം മുടങ്ങി. റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയിൽ (ഇ– പോസ്) സംവിധാനം പ്രവർത്തിക്കാതിരുന്നതിനാൽ ഉച്ചയ്ക്ക് 11.30 മുതൽ 12 വരെയാണ് വിതരണം സ്തംഭിച്ചത്. അതേസമയം, രാവിലെ 9 മുതൽ പത്ത് വരെ ഇ പോസിലെ ഓതന്റിക്കേഷൻ പ്രവർത്തനം നടന്നില്ലെന്ന് ചില ജില്ലകളിലെ റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. ഡേറ്റ സെന്ററുമായി ബന്ധപ്പെട്ട കേബിൾ തകരാറാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെയും വിതരണം തടസപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |