SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

ഫുട്ബാൾ താരം റിജോൺ ജോസ് ബൈക്കപകടത്തിൽ മരിച്ചു

re
f

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്‌.സി താരം റിജോൺ ജോസ് (29) ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന എഫ്‌.സി താരം ഗനിഅഹമ്മദ് നിഗത്തിന് പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബൈക്ക് ഞായറാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്ന് ബീച്ച് റോഡിലേക്ക് പോകുന്ന ഗാന്ധി റോഡ് മേൽപ്പാലത്തിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചിന് സാരമായി പരിക്കേറ്റ റിജോണിനെയും ഗനിയെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 12.15-ഓടെ റിജോൺ മരണത്തിന് കീഴടങ്ങി.

രാത്രി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. എതിർദിശയിൽനിന്നു വന്ന ബൈക്ക് പെരുമഴയിൽ നിയന്ത്രണംവിട്ടാണ് ഇവരുടെ ബൈക്കിൽ ഇടിച്ചത്. വലതുകാലിനും കെെകൾക്കും പരിക്കേറ്റ ഗനിഅഹമ്മദ് ചികിത്സയിലാണ്. റിജോൺ ജോസിന്റെ മൃതദേഹം കോർപറേഷൻ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം തൃശൂർ ഒല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. 2024-ലെ സൂപ്പർ ലീഗ് കേരളയിൽ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രധാന താരമായിരുന്നു റിജോൺ. സൂപ്പർ ലീഗ് മൂന്നാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ദാരുണാന്ത്യം. റിജോൺ ഉൾപ്പെടുന്ന കാലിക്കറ്റ് എഫ്‌.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള ആദ്യമത്സരം ശനിയാഴ്ച കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നു. കൽക്കട്ട ഫുട്ബോൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.ശ്രീഭൂമി എഫ്.സി, ജോർജ്ജ് ടെലിഗ്രാഫ് എസ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.സം​സ്‌​കാ​രം​ ​ഇ​ന്നു​ ​രാ​വി​ലെ​ 11​ ​ന് ​ഒ​ല്ലൂ​ർ​ ​സെ​ൻ്റ് ​റാ​ഫേ​ൽ​ ​പ​ള്ളി​യി​ൽ ​ന​ട​ക്കും.

ഒല്ലൂർ മാളിയേക്കൽ മുക്കാട്ടുകരക്കാരൻ ഹൗസിൽ എം.പി.ജോസിന്റെ മകനാണ്. മാതാവ്: ട്രീസ ജോസ്. സഹോദരൻ: എം.ജെ.ടിജോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA