
തിരുവനന്തപുരം: അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്നു മുതൽ നാലു വരെ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. www.pareekshabhavan.kerala.gov.in, ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം. ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ജൂൺ 27,28 തീയതികളിൽ നടക്കും.
സി.എസ്.ഇ പ്രിലിംസ് ഉത്തരസൂചിക:- മേയ് 24ന് നടന്ന സിവിൽ സർവീസ് എക്സാം (പ്രിലിമിനറി)- 2026ന്റെ ഉത്തര സൂചിക യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in.
യു.ജി.സി- നെറ്റ് അപേക്ഷയിലെ തെറ്റുതിരുത്താനവസരം:- യു.ജി.സി- നെറ്റ് ജൂൺ 2026 അപേക്ഷയിലെ തെറ്റുതിരുത്താൻ ഇന്ന് രാത്രി 11.50 വരെ അവസരം. വെബ്സൈറ്റ്: nta.ac.in.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ഡി.ടി.പി എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ 9544499114, 9946900094
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |