പാലക്കാട്: ചികിത്സാപ്പിഴവിൽ കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് (10) പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ഉത്തരവിറക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഭാവിജീവിതവും തൊഴിൽ സാദ്ധ്യതകളും ഗുരുതരമായി ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. കൈ നഷ്ടപ്പെട്ടതിനാൽ ഭാവിയിൽ സാധാരണ തൊഴിൽ ചെയ്യാനോ സ്ഥിരവരുമാനം കണ്ടെത്താനോ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിലയിരുത്തിയാണ് ശുപാർശ. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാറും അംഗം പി.ഷാജേഷ് ഭാസ്‌കറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |