
തിരുവനന്തപുരം: മലബാർ സിമന്റ്സും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനിയറിംഗും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.
പ്രധാന അനുമതികളെല്ലാം ലഭിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റി ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികമായ ഷിപ്പ് ബിൽഡിംഗ് എക്കോ സിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
'മിഷൻ സമുദ്ര' കേവലം കപ്പൽ നിർമ്മാണ യൂണിറ്റിലൊതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയെ ഉൾപ്പെടുത്തി കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനിയറിംഗ്, തീരദേശ നിർമ്മാണ യൂണിറ്റുകൾ, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ എന്നിവയ്ക്കായുള്ള സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുക. രാജ്യത്തെയും വിദേശത്തെയും പ്രമുഖ നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിക്ഷേപ പദ്ധതികൾ അന്തിമഘട്ടത്തിലാകുമ്പോൾ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
10,000 കോടി ആകെ
നിക്ഷേപ വ്യാപ്തി
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയാണ് 10,000 കോടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ ഉറപ്പിച്ചെന്നല്ല മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |