
മാവേലിക്കര : ഈ വർഷത്തെ ചെട്ടികുളങ്ങര അമ്മ ഗാനപൂർണശ്രീ പുരസ്കാരം ജി.വേണുഗോപാലിന് സമ്മാനിക്കുമെന്ന് ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വീണാവാഹിനിയായ സരസ്വതി വിഗ്രഹവും 50,013 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് 20ന് വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |