തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ ദൂരപരിധിയിലെ വിവേചനം മാറ്റണമെന്ന് കള്ളു ഷാപ്പ് ലൈസൻസികൾ. പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ലിജു വിളിച്ച ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
ഫോർ സ്റ്റാർ വരെയുള്ള ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാറും മുകളിലേക്കുമുള്ളവയ്ക്ക് 50 മീറ്ററും പരിധിയുള്ളപ്പോൾ കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററാണ്. കള്ളിനോട് കാട്ടുന്ന വിവേചനമാണ് ഇതെന്നും ലൈസൻസികൾ ചൂണ്ടിക്കാട്ടി. കള്ള് ഷാപ്പുകൾക്ക് ബാർ ലൈസൻസ് മോഡലിൽ സ്ഥിരം ലൈസൻസ് അനുവദിക്കുക, ഷാപ്പുകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 10 വരെയാക്കുക, ചെത്തി കിട്ടുന്ന കള്ളിന്റെ അളവ് നിലവിലെ രണ്ട് ലിറ്റർ എന്നത് പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ബ്രൂവറി, ഡിസ്റ്രിലറി പ്രതിനിധികൾ, കള്ള് മേഖലയിലെ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായും മന്ത്രി ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |