SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

പാകിസ്ഥാനി ഭാര്യക്ക് വിസ: മലയാളിയുടെ ഹർജി തള്ളി

കൊച്ചി: പാകിസ്ഥാൻ പൗരത്വമുള്ള ഭാര്യയ്‌ക്ക് ഇന്ത്യയിലേക്ക് വരാനായി വിസ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി ഹൈക്കോടതി തള്ളി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2025 ഏപ്രിൽ 25 മുതൽ പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചെന്ന പേരിൽ വിദേശിക്ക് ഇന്ത്യയിൽ പ്രവേശിക്കാനുള്ള നിയമപരമായ അവകാശമുണ്ടാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാകിസ്ഥാൻ പൗരയായ ഭാര്യ ഖദീജ ജബീനുമായിരുന്നു ഹർജിക്കാർ. ഉനൈസിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഖദീജയുടെ വിസയ്‌ക്കായി അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടലിൽ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യ സുരക്ഷയും വിദേശനയവും മുൻനിറുത്തി വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് പരമാധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരമുള്ള തുല്യ പരിഗണനയ്‌ക്കുള്ള അവകാശം ഇന്ത്യയുടെ ഭരണപരിധിക്കുള്ളിൽ കഴിയുന്നവർക്ക് മാത്രമേ അവകാശപ്പെടാനാകൂവെന്നും പറഞ്ഞു. 2025 ജൂൺ ഒന്നിന് ദുബായിലാണ് ഉനൈസും ഖദീജയും വിവാഹിതരായത്. അവിടെയാണ് താമസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA