SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

ശബരിമലയിലെ അരവണ പ്രതിസന്ധി: ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയിലേക്ക് കടുത്ത നിലപാടിൽ മന്ത്രി കെ.മുരളീധരൻ ഇടപെടൽ കേരളകൗമുദി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  നിഷ്ക്രിയമെന്ന് ആക്ഷേപം അരവണയ്ക്കു പുറമേ നെയ്യ് ക്ഷാമത്തിനും സാദ്ധ്യത

READ ENGLISH VERSION
aravana
f

പത്തനംതിട്ട/ തിരുവനന്തപുരം: ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന തുടങ്ങി.

നിലവിലെ സാഹചര്യവും അരവണ ബഫർസ്‌റ്റോക്കില്ലാത്തതും ദേവസ്വം ബഞ്ചിനെ അറിയിക്കും.

തീർത്ഥാടന കാലം തുടങ്ങാൻ വെറും 54 ദിവസം ശേഷിക്കെ മുന്നൊരുക്കങ്ങളിൽ വൻ വീഴ്ചയെന്നാണ് സർക്കാർ വിലയിരുത്തൽ.

വിവിധ വകുപ്പുകളുടെ പ്രത്യേക സംഘത്തെ ഉപയോഗിച്ച് ഉത്സവം നടത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശനുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ ചർച്ച നടത്തും. കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'കിട്ടാനില്ല അരവണ' എന്ന റിപ്പോർട്ടാണ് സർക്കാരിനെ കടുത്ത നിലപാടിലേക്ക് നയിച്ചത്.

നവംബർ 16നാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടനം തുടങ്ങുന്നത്. ഒക്‌ടോബർ 15 നെങ്കിലും നിർമ്മാണം തുടങ്ങിയാലേ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി തീർത്ഥാടന കാലത്തേക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ശർക്കരയുടെ ടെൻഡർ നൽകിയിട്ടില്ല. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കാൺപൂരിലെ കമ്പനിയുമായി ബോർഡ് നീക്കുപോക്ക് ചർച്ചകൾ നടത്തണം. ഇതിനുശേഷം മാത്രമേ കരാർ ഉറപ്പിക്കുകയുള്ളൂ.

ഉണ്ണിയപ്പം, അരവണ നിർമ്മാണത്തിന് ഇത്തവണ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കാൻ തീരുമാനിച്ചതിനാൽ നെയ്യ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചിട്ടില്ല.അതും പ്രതിസന്ധിയിലാവുമെന്ന് ആശങ്കയുണ്ട്.

കൂട്ടായ്മയില്ലാതെ ദേവസ്വം ബോർഡ്

ശബരിമല സ്വർണക്കൊള്ള കേസിനുശേഷം ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടന്നിരുന്ന ദേവസ്വം ബോർഡ് യോഗം ഒന്നായി ചുരുങ്ങി. പ്രസിഡന്റ് നിർദ്ദേദേശിക്കുന്ന പരിഷ്‌കാരങ്ങളോട് ഉന്നത ഉദ്യോഗസ്ഥർ മുഖം തിരിക്കുന്നു. ഒരു വശത്ത് ബോർഡ് പ്രസിഡന്റും മറുവശത്ത് ഉദ്യോഗസ്ഥരും എന്ന തരത്തിൽ ബോർഡ് ചേരിതിരിഞ്ഞു. ബോർഡിലെ മറ്റ് രണ്ട് അംഗങ്ങളും ഇതിൽ ഇടപെടാറില്ല.


അരവണ പ്ലാന്റ് നിർമ്മാണം വൈകും

ഇന്നലെയും ശബരിമലയിൽ പലരും അരവണ കിട്ടാതെ മടങ്ങി. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾ നടക്കുന്നതു കാരണമാണ് അരവണ കിട്ടാതായത്. 21 വാർപ്പുകൾ ഇളക്കി മാറ്റിയശേഷം തറയുടെ നിർമ്മാണമാണ് നടക്കുന്നത്. വായു കടക്കാത്ത മേൽക്കൂര നിർമ്മിക്കണം.തുടർന്നാണ് അരവണ പ്ളാന്റിന്റെ നിർമ്മാണം. 26 വാർപ്പുകളും ഇവയെ ബന്ധിപ്പിച്ച് പൈപ്പ് ലൈനുകളും കൂളിംഗ് ചേമ്പറുകളും ബോയിലറുകളും സ്ഥാപിക്കണം. ഇതിന് ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോഴും അരവണയ്ക്ക് ക്ഷാമമുണ്ടാകും.
കഴിഞ്ഞ വർഷം തുലാമാസത്തിൽ 6 ലക്ഷം ടിൻ അരവണയാണ് ചെലവായത്. ഇക്കുറി ഒൻപതുലക്ഷം ടിൻ അരവണയെങ്കിലും വേണ്ടിവരും. 21 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല.

''ദേവസ്വം ബോർഡിനെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഭക്തർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്.``

- കെ.മുരളീധരൻ,

ദേവസ്വം മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA