SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

ശബരിമല മേൽശാന്തി: അപേക്ഷകർ കുറഞ്ഞു

sabarimala

തിരുവനന്തപുരം: ദേവസ്വം വിജിലൻസ് പരിശോധന കർശനമാക്കിയതോടെ ,ഇത്തവണ ശബരിമല, മാളികപ്പുറം മേൽശാന്തി പട്ടികയിലെ എണ്ണം കുറഞ്ഞു. ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരുമാണ് ഹൈക്കോടതി അംഗീകരിച്ച പട്ടികയിലുള്ളത്.

കഴിഞ്ഞ വർഷം ശബരിമലയിലേക്കുള്ള പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്കുള്ള പട്ടികയിൽ 13 പേരുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. അപേക്ഷയിൽ പറഞ്ഞിട്ടുള്ള യോഗ്യകളുണ്ടോയെന്ന് നേരിൽ പരിശോധിക്കണമെന്ന് ദേവസ്വം വിജിലൻസിനും നിർദ്ദേശം നൽകി. അപേക്ഷകർ മലയാള ബ്രാഹ്മണർ ആയിരിക്കണം.കുറഞ്ഞത് 35 വയസ്സ് തികഞ്ഞിരിക്കണം.ഏതെങ്കിലും പൊതു ക്ഷേത്രത്തിൽ പൂജാരിയായി കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് 10 വർഷം തുടർച്ചയായി മേൽശാന്തിയായി സേവനമനുഷ്ഠിച്ച പരിചയം വേണം . ഇത്തവണ അപേക്ഷ നൽകിയവർ ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തിയ ശേഷമാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്.

ശബരിമലയിലേക്ക് 48 അപേക്ഷയും മാളികപ്പുറത്തേക്ക് 30 അപേക്ഷയുമാണ് ലഭിച്ചത്. പട്ടികയിൽ നിന്ന് പുറത്തായവർക്ക് അപ്പീൽ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഒക്‌ടോബർ 5നാണ് മേൽശാന്തി നിയമനത്തിനായുള്ള അഭിമുഖം . മേൽശാന്തി നിയമനത്തിനായി ഇത്തവണ നിരീക്ഷകനെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. അഭിമുഖ നടപടികൾ വീഡിയോയിൽ പകർത്തണമെന്നും നിർദ്ദേശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA