SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

കെട്ടിക്കിടക്കുന്നത് 8 ലക്ഷത്തിലേറെ ഫയലുകൾ, തീർപ്പാക്കൽ യജ്ഞം തുടങ്ങാൻ സർക്കാർ

secretariate

തിരുവനന്തപുരം:പുതിയ സർക്കാർ വന്ന് നാല് മാസം കഴിഞ്ഞിട്ടും ഫയലുകൾ നീങ്ങുന്നില്ല. സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തിലേറെ ഫയലുകൾ. വേഗത്തിൽ തീരുമാനമെടുത്ത് ഫയലുകൾ തീർപ്പാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ നിർദ്ദേശമുണ്ടായി.ഇതിനായി ഫയൽ തീർപ്പാക്കൽ യജ്ഞം തുടങ്ങും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പിന്നാലെ ഭരണമാറ്റവുമുണ്ടായതോടെ സർക്കാർ ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുകയാണ്.ഒരു മാസം രണ്ടരലക്ഷത്തോളം ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രമെത്തുന്നത്.

പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കം മന്ദീഭവിച്ചതായി ആക്ഷേപമുണ്ട്.ഉന്നത വിദ്യാഭ്യാസ വകുപ്പിൽ റോജി എം.ജോൺ സ്വമേധയാ ഫയൽ തീർപ്പാക്കൽ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.ശനിയാഴ്ചകളിൽ മന്ത്രി നേരിട്ട് സർവ്വീസ് ക്ളിനിക്കെന്ന പേരിൽ തുടങ്ങിയ പരിപാടി ശ്രദ്ധ നേടി. സമാനമായ രീതിയിൽ മറ്റ് വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ പരിപാടി നടത്താനാണ് തീരുമാനം.ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ ഫയൽ തീർപ്പാക്കൽ യജ്ഞം നടപ്പാക്കിയെങ്കിലും, ഓരോ തവണയും കെട്ടിക്കിടക്കുന്ന ഫയലുകളിൽ 53% മാത്രമാണ് തീർപ്പാക്കാൻ കഴിഞ്ഞത്.

പൊലീസ് വകുപ്പിന് വാഹനം വാങ്ങാൻ 45 കോടി അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതുപയോഗിച്ച് 350 വാഹനങ്ങൾ വാങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SECRETARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA