SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.21 AM IST

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം,​ മരിച്ചത് തൃശൂർ മാപ്രാണം സ്വദേശി

shigella-

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു,​ തൃശൂർ മാപ്രാണം സ്വദേശിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. കൊടകര ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഷിഗല്ല ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസുകാരൻ ആർജവ് ഇന്ന് പുലർച്ചെ മരിച്ചിരുന്നു. ഇതോടെ ഈ വർഷം ഷിഗല്ല ബാധിച്ച് മരിച്ചവർ അഞ്ചായി.

ഈ മാസം 12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കവും വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. എൽകെജി വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA, SHIGELLA DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA