
ശിവഗിരി: എക്സൈസ്, സഹകരണ മന്ത്രി എം.ലിജു ഇന്നലെ രാവിലെ 11മണിയോടെ ശിവഗിരിമഠം സന്ദർശിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മഠം ഗസ്റ്റ് ഹൗസിൽ സന്യാസി ശ്രേഷ്ഠരുമായി കൂടിക്കാഴ്ച നടത്തി. മഹാസമാധിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രണാമം അർപ്പിച്ചു.
മദ്യത്തിന്റെ ഉപഭോഗം കുറച്ച് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്നിന്റെ വ്യാപനം അടിച്ചമർത്താൻ നടപടികൾ ആരംഭിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചും എക്‌സൈസ് സേവനം കാര്യക്ഷമമാക്കും. സഹകരണ മേഖലയിലെ അഴിമതിയിലും പണത്തട്ടിപ്പുകളിലും ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |