
ശിവഗിരി:ശ്രീരായണ മാസാചരണവും ധർമ്മചര്യാജ്ഞവും രാജ്യമൊട്ടാകെ സംഘടിപ്പിക്കാൻ ശ്രീനിരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവ ഭക്തരെ ആഹ്വാനം ചെയ്തു.ശിവിഗിരി മഹാസമാധി പീഠത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രിനാരായണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിങ്ങം ഒന്ന് മുതൽ ബോധാനന്ദ സ്വാമികളുടെ സമാധി ദിനമായ കന്നി 9 വരെയുള്ള കാലയളവിൽ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ച് ഗുരുദേവ സന്ദേശ
പ്രചരണത്തിൽ മുഴുകേണ്ടതാണ്. ഗൃഹ സന്ദർശനം, പ്രാർത്ഥനാ യോഗങ്ങൾ, പ്രഭാഷണങ്ങൾ,സമ്മേളനങ്ങൾ എന്നിവ ശിവഗിരി മഠത്തിൻ്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ശാഖകളും,ഇതര ഗുരുദേവ പ്രസ്ഥാനങ്ങളും ഈ ധർമ്മ യഞ്ജത്തിൽ പാങ്കളികളാകണം.ഗുരുദേവ ജയന്തിക്കും,,മഹാ സമാധി ദിനത്തിനു പുറമേ ശ്രീകൃഷ്ണ ജയന്തി,ചട്ടമ്പി സ്വാമി ജയന്തി,ബ്രഹ്മാനന്ദശിലായോഗി ജയന്തി ടി.കെ. മാധവൻ,സത്യവ്രതാനന്ദ സ്വാമി, സഹോദരൻ അയ്യപ്പൻ,അയ്യൻകാളി,ജഗദീശ്വരാനന്ദ സാമി,പത്രാധിപർ സുകുമാരൻ,സി.ആർ കേശവൻ വൈദ്യർ തുടങ്ങിയ മഹാരഥൻമാരുടെ സ്മൃതി ദിനങ്ങളും ഈ കാലയളവിൽ ആഘോഷിക്കേണ്ടതാണന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.മഹാസമാധിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ സാമി വിശാലാനന്ദ,സ്വാമി ശ്രീനാരായണ ദാസ്,ബ്രഹ്മചാരി ശിവഗിരി പ്രസാദ് എന്നിവർക്ക് പുറമേ നിരവധി ഭക്തരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |