തിരുവനന്തപുരം: കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തിയ അദ്ധ്യാപകന് പ്രതിഫലമായി ഇരുപതിനായിരം രൂപ നൽകേണ്ടതിന് പകരം 20,000 ഡോളർ നൽകിയതിൽ നടപടിയുമായി സർവകലാശാല. വീഴ്ച വരുത്തിയ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രം ഡയറക്ടർ ഡോ.ഗിരീഷ് കുമാറിൽ നിന്ന് 16.51 ലക്ഷം രൂപ തിരിച്ചുപിടിക്കാനാണ് തീരുമാനം. എസ്.ബി.ഐയുടെ കാര്യവട്ടം ശാഖയിൽ നിന്നാണ് തെറ്റായി പണം നൽകിയത്. പണം ലഭിച്ചയാൾ തിരിച്ചയച്ചെന്ന് അവകാശപ്പെട്ടെങ്കിലും ഇതുവരെ ബാങ്കിലെത്തിയിട്ടില്ല. ബാങ്കിലെ രേഖകൾ കൃത്യമായി പൂരിപ്പിച്ച് നൽകാത്തത് ഡയറക്ടറുടെ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപയാണ് തെറ്റായി ട്രാൻസ്ഫർ ചെയ്തത്. ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന ഡോളർ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |