SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.54 PM IST

അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്; 55-ാമത് ചലച്ചിത്ര അവാർഡ് പ്രഖ്യാപനം പൂർത്തിയായി

mammootty

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം പൂർത്തിയായി. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഷംല ഹംസയാണ് മികച്ച നടി. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്.

ചിദംബരം സംവിധാനം ചെയ്‌ത 'മഞ്ഞുമ്മൽ ബോയ്‌സ്' ആണ് മികച്ച ചിത്രം. 'നടന്ന സംഭവം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി തിരഞ്ഞെടുക്കപ്പെട്ടു. സൗബിൻ (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാർ. ജ്യോതിർമയി (ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്), ടൊവിനോ (എആർഎം), ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. പത്ത് അവാർഡുകളാണ് മഞ്ഞുമ്മൽ ബോയ്‌സിന് ലഭിച്ചത്.

പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)

മികച്ച വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി (എആര്‍എം)

നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് - ഫെമിനിച്ചി ഫാത്തിമ

ജനപ്രീതി ചിത്രം - പ്രേമലു

നൃത്ത സംവിധാനം - സുമേഷ് സുന്ദർ (ബൊഗൈൻവില്ല)

ഡബ്ബിംഗ് ആർട്ടിസ്റ്റ് - സയനോര ഫിലിപ്പ് (ബറോസ്)

ഡബ്ബിംഗ് ആർട്ടിസ്റ്റ് - ഫാസി വൈക്കം(ബറോസ്)

കോസ്റ്റ്യൂം - സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)

മേക്കപ്പ് ആര്‍ട്ടിസ്റ്റ് - റോണക്‌സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)

കളറിസ്റ്റ് - ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗൈൻവില്ല)

ശബ്ദരൂപകൽപന - ഷിജിൻ മെൽവിൻ (മഞ്ഞുമ്മല്‍ ബോയ്സ്)

സിങ്ക് സൗണ്ട് - അജയൻ അടാട്ട് (പണി)

കലാസംവിധായകൻ - അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)

ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്‌കിന്ധാ കാണ്ഡം)

പിന്നണി ഗായിക - സെബ ടോമി (അം അ)

പിന്നണി ഗായകന്‍ - ഹരി ശങ്കർ (എആര്‍എം)

പശ്ചാത്തല സംഗീതം - ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)

സംഗീത സംവിധയകൻ - സുഷിൻ ശ്യാം

ഗാനരചയിതാവ് - വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം) - മഞ്ഞുമ്മൽ ബോയ്സ്

ഛായാഗ്രഹണം - ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)

തിരക്കഥാകൃത്ത് - ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച കഥാകൃത്ത് - പ്രസന്ന വിത്തനാഗെ (പാരഡൈസ്)

സ്വഭാവനടി - ലിജോമോൾ (നടന്ന സംഭവം)

സ്വഭാവ നടന്‍- സൗബിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)

സംവിധായകന്‍ - ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച രണ്ടാമത്തെ ചിത്രം - ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം - മഞ്ഞുമ്മല്‍ ബോയ്സ്

പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിർമയി (ബൊഗൈൻവില്ല)

പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം )- ദര്‍ശന രാജേന്ദ്രന്‍ - പാരഡൈസ്

മികച്ച നടന്‍ - മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി - ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

പ്രത്യേക ജൂറി പരാമര്‍ശം - ടൊവിനോ (എആര്‍എം)

പ്രത്യേക ജൂറി പരാമര്‍ശം - ആസിഫ് അലി (കിഷ്‌കിന്ധാ കാണ്ഡം).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STATE AWARD, MALAYALAM MOVIES, AWARDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA