SignIn
Kerala Kaumudi Online
Saturday, 06 June 2026 2.31 AM IST

കരിമണൽ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കെ.സുരേന്ദ്രൻ

1

തൃശൂർ : കരിമണൽ കേസന്വേഷണത്തിൽ രാഷ്ട്രീയഇടപെടലും ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നതായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എസ്.എഫ്.ഐ.ഒ അന്വേഷണം തടസപ്പെടുത്താൻ മുൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചെന്നും യു.ഡി.എഫ് ഭരണത്തിലും സ്ഥിതി മാറിയില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ കേസുമായി മുന്നോട്ടുപോകാൻ ഇ.ഡിക്ക് കോടതി അനുമതി നൽകി.

എന്നാൽ ഇ.ഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം ലഭിച്ചില്ല. ആസൂത്രിത ആക്രമണമാണ് നടന്നത്. ഒത്തുതീർപ്പിന്റെ ഭാഗമായാണ് ചിലരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യു.ഡി.എഫ് സർക്കാരിന്റെ നിലപാട് പുറത്തായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA