SignIn
Kerala Kaumudi Online
Sunday, 17 May 2026 10.09 PM IST

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

vijay-

തിരുവനന്തപുരം: നാളെ നടക്കുന്ന കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളും വിജയ്‌യുടെ ഔദ്യോഗിക തിരക്കുകളും കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട്. മുൻപ് വിജയ് എത്തിയപ്പോഴുണ്ടായ വൻ ജനത്തിരക്ക് സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ദേശീയനേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങൽ വിജയ് കൂടി എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നും ചടങ്ങിന്റെ ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തെലങ്കാന,​ കർണാടക മുഖ്യമന്ത്രിമാർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രിയെയും ക്ഷണിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA