SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.31 AM IST

സൈബർസേന കാലഘട്ടത്തിന് അനിവാര്യം: വെള്ളാപ്പള്ളി

photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം സൈബർസേന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സൈബർസേന സംസ്ഥാന നേതൃത്വ ക്യാമ്പും കേന്ദ്ര സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും കണിച്ചുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര,​ദൃശ്യ മാദ്ധ്യമങ്ങളെ ഒരു പരിധിവരെ പിന്തള്ളി സമൂഹമാദ്ധ്യമങ്ങളും ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും പൊതുസമൂഹത്തെ സ്വാധീനിക്കുന്ന നിർണായക ശക്തിയായി മാറിയ സാഹചര്യത്തിൽ, സംഘടനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും യുവതലമുറയിലേക്കും പൊതുസമൂഹത്തിലേക്കും വസ്തുനിഷ്ഠമായും ഉത്തരവാദിത്വത്തോടെയും എത്തിക്കുന്നതിന് സൈബർസേനയ്ക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സൈബർ ലോകത്തെ കേവലം പ്രചാരണത്തിനുള്ള വേദിയായി കാണാതെ, അറിവ്, ആശയവിനിമയം, സാമൂഹിക ഇടപെടൽ, യുവജന പങ്കാളിത്തം എന്നിവയ്ക്കുള്ള ഫലപ്രദമായ മാദ്ധ്യമമായി നവമാദ്ധ്യമങ്ങളെ ഉപയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സാങ്കേതികവിദ്യയുടെ മാറുന്ന സാദ്ധ്യതകൾ മനസിലാക്കി പുതിയ തലമുറയിലെ പ്രവർത്തകരെ പരിശീലിപ്പിക്കുകയും ക്രിയാത്മകമായ ഡിജിറ്റൽ ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്യേണ്ടത് കാലഘട്ടത്തിന് ആവശ്യമാണെന്നും തുഷാർ അഭിപ്രായപ്പെട്ടു.സൈബർസേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ.സോമൻ, കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു. കേന്ദ്ര സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA