SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

വഖഫ്:തമിഴ്നാട് ഹർജിയിൽ കേരളവും കക്ഷി ചേർന്നു

aa

ന്യൂഡൽഹി: തമിഴ്നാട് വഖഫ് ബോർഡിന്റെ ഹർജിയിൽ കേരള വഖഫ് ബോർഡ് കക്ഷി ചേർന്നതായി ചെയർമാൻ കെ.എസ്. ഹംസ. ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് കക്ഷി ചേർന്നത്. ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമത്തിലെ അംഗത്വ വ്യവസ്ഥകൾ സംബന്ധിച്ച തർക്കത്തിൽ സുപ്രീംകോടതിയുടെ നിലപാട് കേരളത്തിനും നിർണായകമാകും.

വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ച സാഹചര്യത്തിൽ പരിപാടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഹംസ വ്യക്തമാക്കി. സമ്മേളനം സംഘടിപ്പിച്ചവരിൽ വഖഫ് സ്വത്തുക്കൾ കൈയേറിയ കേസിൽ ശിക്ഷ അനുഭവിച്ചവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഘാടകർക്ക് വ്യക്തിതാൽപര്യങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA STATE WAQF BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA