SignIn
Kerala Kaumudi Online
Monday, 19 October 2026 1.33 AM IST

വഖഫ്‌ ബോർഡ് പുനഃസംഘടന; സർക്കാരിനെതിരെ വിമർശനവുമായി മുഖപത്രത്തിൽ കാന്തപുരം

waqf-board

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രം. സുന്നികളെ അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവെന്നാണ് കാന്തപുരം എ.പി. അബൂബക്കർമുസല്യാർ നേതൃത്വം നൽകുന്ന സിറാജ് പത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നത്. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിദ്ധ്യം മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിന്റെ കപടമുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏല്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്. നിയമപരമായ വഴിയിലൂടെയും ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടും. രാഷ്ട്രീയപാർട്ടിയുടെ താത്പര്യം സംരക്ഷിക്കാനുള്ളതല്ല ബോർഡെന്നും എഡിറ്റോറിയൽ പറയുന്നു. പുനഃസംഘടനയ്‌ക്കെതിരെ 22ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കാന്തപുരം വിഭാഗം.

എല്ലാവർക്കും പ്രാതിനിദ്ധ്യം

നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിദ്ധ്യം നൽകിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബോർഡിൽ സമസ്തയ്ക്ക് രണ്ട് പ്രതിനിധികളുണ്ട്. മുസ്തഫ ഫൈസി ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയും സമസ്തയുടെ നോമിനിയും. പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി,മദ്രസ ബോർഡ് തുടങ്ങിയ മറ്റ് സംവിധാനങ്ങളിൽ പരിഗണിക്കും. തീരുമാനങ്ങളിൽ എതിർപ്പുള്ളവർക്ക് നിയമപരമായി കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA