SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.03 AM IST

പതിവായി കാട്ടാനശല്യമുള്ളയിടത്ത് ഇപ്പോൾ മ്ളാവിനെ ഓടിച്ച് ആ ജീവി,​ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

sambar-deer
പ്രതീകാത്മക ചിത്രം

കോന്നി: അതുമ്പുംകുളം ആവോലിക്കുഴിയിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ. ചൊവ്വാഴ്ച രാത്രി ഒന്നരയോടെ ഗ്രാമപഞ്ചായത്ത് അംഗം സജിയുടെ വീടിനോട് ചേർന്ന പറമ്പിൽ മ്ലാവിനെ ഓടിക്കുകയായിരുന്നത്രേ കടുവ. ഭീതി പരന്നതോടെ വനപാലകർ പരിശോധന നടത്തി. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്ശശീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

കടുവയെ കണ്ടതായി പറയുന്ന സ്ഥലത്തിന് സമീപം രണ്ട് ക്യാമറകൾ സ്ഥാപിച്ചു.ഉത്തരകുമരംപേരൂർ ( ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ) പരിധിയിലുള്ള വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പതിവായി കാട്ടാന ശല്യമുള്ള ഭാഗമാണിത്. അടുത്തിടെ ആവോലിക്കുഴിയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിലും സമീപപ്രദേശമായ വരിക്കാഞ്ഞിലിയിൽ നേരത്തെ പുലിയെ ചത്തനിലയിലും കണ്ടെത്തിയിരുന്നു. മുമ്പ് ഈഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിട്ടുണ്ട്. സമീപപ്രദേശമായ ചെങ്ങറ സമരഭൂമിക്ക് സമീപത്തും നേരത്തെ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടിരുന്നു. അടുത്തിടെ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ എലിഫന്റ് ഡ്രൈവ് നടത്തി കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തിയിരുന്നു. പക്ഷേ കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷന് സമീപം വരെ രാത്രിയിൽ ഇപ്പോഴും കാട്ടാനകളെത്തുന്നുണ്ട്.

English Summary

The area is known for frequent incidents of wild elephant intrusion. Recently, a wild elephant was found dead due to electrocution at Avolikkuzhi, while earlier, a leopard was found dead in the nearby area of Varikkanjili, raising concerns over recurring human-wildlife conflicts in the region.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILDANIMALS, ATTACK, SAMBAR DEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA