SignIn
Kerala Kaumudi Online
Friday, 11 September 2026 1.19 AM IST

ഡോ.വിദ്യ ലാലന് മേരി ക്യൂറി ഫെലോഷിപ്പ്

s

തിരുവനന്തപുരം: കിളിമാനൂർ സ്വദേശി ഡോ.വിദ്യ ലാലൻ മേരി സ്ക്ലോഡോവ്സ്ക ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായി. യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രമുഖ ഫെലോഷിപ്പുകളിലൊന്നാണിത്. രണ്ടു വർഷത്തേക്കുള്ള ഫെലോഷിപ്പിന് ഏകദേശം 2.68 കോടി രൂപയുടെ സാമ്പത്തിക പിന്തുണ ലഭിക്കും. കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ എം.എസ്‌സിയും പിഎച്ച്.ഡിയും നേടിയ വിദ്യ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുബോധിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മെച്ചപ്പെട്ട മൈക്രോവേവ് അറ്റൻവേഷനുവേണ്ടി വൈദ്യുതകാന്തിക പാരാമീറ്ററുകൾ ക്രമീകരിക്കുന്നതായിരുന്നു ഗവേഷണം. നിലവിൽ ഐ.ഐ.ടി ഖരഗ്പൂരിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിക്കുകയാണ് ദിവ്യ. ലാലനും റീനയുമാണ് മാതാപിതാക്കൾ. ആയുർവേദ ഡോക്ടർ നിത്യാനന്ദനാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FELLOWSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA