SignIn
Kerala Kaumudi Online
Thursday, 25 June 2026 7.31 AM IST

പുതുപ്പളളിയിൽ ചാണ്ടി ഉമ്മന് പുതിയ എം എൽ എ ഓഫീസ്, പ്രവർത്തനമാരംഭിച്ചു

READ ENGLISH VERSION
chandi-oommen

കോട്ടയം: പുതുപ്പളളിയിൽ പുതിയ എം എൽ എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ. അരനൂ​റ്റാണ്ടിന് ശേഷമാണ് പുതുപ്പളളിയിൽ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നത്. മണ്ഡലത്തിൽ ഇതോടെ എം എൽ എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് പരിഹാരമാകുകയാണ്.

ചാണ്ടി ഉമ്മന് താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതിയ ഓഫീസിൽ സൗകര്യമുണ്ട്. വാടകയ്ക്ക് എടുത്ത വീടാണ് എം എൽ എ ഓഫീസായി പ്രവർത്തനമാരംഭിച്ചത്. പുതുപ്പളളി - കറുകച്ചാൽ റോഡിൽ ചാലുങ്കൽപ്പടിക്ക് സമീപത്തായിട്ടാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. മുൻപ് പുതുപ്പളളിയിലെ കരോട്ടുവളളക്കാല കുടുംബവീട്ടിൽ വച്ചായിരുന്നു ചാണ്ടി ഉമ്മൻ ആളുകളെ കണ്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDI OOMMEN, PUTHUPPALLY, MLA OFFICE, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA