
തിരുവനന്തപുരം: പരിഷ്കരിച്ച വിജിലൻസ് മാന്വൽ 8ന് രാവിലെ 10.30ന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ആഡിറ്റോറിയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. വിവിധ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ആഭ്യന്തര വിജിലൻസ് മേധാവിമാരുടെ യോഗവും ഇതോടൊപ്പം നടത്തും. 'പ്രോജക്ട് സീറോ ' പദ്ധതിയുടെ ഭാഗമായാണ് മാന്വൽ പരിഷ്കരിച്ചത്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അദ്ധ്യക്ഷനാവും. മന്ത്രി സി.പി ജോൺ മുഖ്യാതിഥിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |