SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

 ഇ.ഡി, പ്രതിപക്ഷ ഉപനേതാവ്  സി.പി.എമ്മിനോട് വിയോജിച്ച് സി.പി.ഐ 

1

തിരുവനന്തപുരം: ഉപനേതാവ് പദവിയെ ചൊല്ലിയുള്ള മുന്നണിയിലെ അസ്വാരസ്യങ്ങൾ നിലനിൽക്കേ, സർക്കാരിനെതിരെ ഒന്നിച്ച് സമരം പ്രഖ്യാപിച്ചെങ്കിലും ഇ.ഡി, പ്രതിപക്ഷ ഉപനേതാവ് എന്നിവയിലടക്കം വിയോജിപ്പ് പ്രകടമാക്കി സി.പി.ഐ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ വാർത്താസമ്മേളനത്തിലാണ് വിയോജിപ്പ് ആവർത്തിച്ചത്. രാഷ്ട്രീയവും ബിസിനസും രണ്ടും രണ്ടാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിന് എതിരാണ്. അതിനപ്പുറത്തേക്ക് രാഷ്ട്രീയം അല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ പങ്കാളിയാകാനില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ രാഷ്ട്രീയമായി ഇ.ഡി നീങ്ങുന്ന എല്ലാ ഘട്ടങ്ങളിലും ചെറുക്കാനുണ്ടാകും. പിണറായിയുടെ വീട്ടിൽ നടന്ന റെയ്ഡ് രാഷ്ട്രീയ നീക്കമാണ്. എന്നാൽ ഇ.ഡി നീക്കത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

ഉപനേതാവ് പദവിയിൽ ഭിന്നിപ്പല്ല, അഭിപ്രായ വ്യത്യാസമാണുള്ളത്. ജനങ്ങൾക്കായി സമരം ചെയ്യാനാവശ്യമായ ശക്തിയും വീറും വീണ്ടെടുക്കാൻ എൽ.ഡി.എഫിനാകണം. ദുർബലാവസ്ഥ മാറണം, പ്രവർത്തനശൈലിയിൽ മാറ്റം വരണം. ഈ വിഷയമടക്കം എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടാകണം. ചില വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കേണ്ടത് ഒരു പാർട്ടി ഒറ്റയ്ക്കല്ല. സി.പി.ഐ നിലപാട് എല്ലാവരും അംഗീകരിച്ചാൽ പ്രശ്നം തീരും. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഉപനേതാവ് പദവി ആവശ്യപ്പെടുന്നത്. ഇതിൽ ഉറച്ചു നിൽക്കുമെന്നും ബിനോയ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA