SignIn
Kerala Kaumudi Online
Saturday, 07 November 2026 2.13 PM IST

തൊഴിലാളികളെ അകറ്റി, അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കുമെന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്; പിണറായിക്കെതിരെ സിഐടിയു

citu
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തിയപ്പോൾ

കോട്ടയം: പിണറായി സർക്കാരിനെതിരെ വിമർശനവുമായി സിഐടിയു. സംസ്ഥാന ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന തൊഴിലാളിവിഭാഗത്തെ പരിഗണിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ രീതിയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രധാന കുറ്റപ്പെടുത്തൽ. കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. എസ് എഫ് ഐക്ക് കൊടുക്കുന്ന പരിഗണനപോലും സിഐടിയുവിന് കിട്ടുന്നില്ലെന്ന പരാതിയും റിപ്പോർട്ടിലുണ്ട്.

ന്യായമായ ആനുകൂല്യം നൽകുന്നതിനുള്ള മനസുപോലും സർക്കാർ കാണിച്ചില്ല. പലമേഖലകളിലും മിനിമംവേതനം ഉറപ്പാക്കാൻ കഴിഞ്ഞില്ല. ജനസംഖ്യയുടെ 60 ശതമാനവും തൊഴിൽമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. അവരെയാണ് ഇടതുസർക്കാർ പരിഗണിക്കാതിരുന്നത്. അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കുമെന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. അസംതൃപ്തരായ തൊഴിലാളികളാണ് തുടർഭരണം നഷ്ടമാക്കിയത്. സർക്കാർ അവഗണിക്കുന്നുവെന്ന ശക്തമായ തോന്നൽ ഉറച്ച ഇടതുപക്ഷ പ്രവർത്തകരായ തൊഴിലാളികൾക്കുവരെയുണ്ടായി. ക്ഷേമപെൻഷനിൽ സർക്കാർ ശ്രദ്ധകൊടുത്തപ്പോൾ, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്നങ്ങൾ അവഗണിച്ചു എന്നും റിപ്പാേർട്ടിൽ പരാമർശമുണ്ട്.

16-ാമത് സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് ഇന്നലെയാണ് തുടക്കമായത്. സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തി. ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.ഇന്ന് രാവിലെ മാമ്മൻമാപ്പിള ഹാളിലെ പ്രതിനിധി സമ്മേളനം ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്തു. . ഒൻപതിന് വൈകിട്ട്‌ 4ന്‌ നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

English Summary

The 16th CITU state conference in Kottayam began with strong criticism against the Pinarayi government. A report by General Secretary Elamaram Kareem blamed the government's neglect of the majority working class and their welfare issues for recent electoral failures, alienating even staunch leftist supporters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITU, PINARAYI VIJAYAN GOVERNMENT, CITU CRITICISM, പിണറായി സർക്കാർ, CITU KERALA MARUNADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA