SignIn
Kerala Kaumudi Online
Monday, 09 November 2026 3.19 AM IST

വിദ്യാഭ്യാസ മേഖലയെ കൊള്ളലാഭത്തിന് വിട്ടു: പിണറായി വിജയൻ

pinarayi

തിരുവനന്തപുരം: സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാനേജ്‌മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന സർക്കാർ നടത്തണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്തംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നിഷ്‌കർഷിച്ചിരുന്നു. മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഇത് അട്ടിമറിച്ചത്. സ്വയംഭരണ എയ്ഡഡ്,സ്വാശ്രയ കോളേജുകളിൽ തോന്നുംപടി അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം വേണ്ടെന്ന വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യകതാ പഠനം നടത്താതെയും റെഗുലേറ്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയും സീറ്റുകൾ വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുൻപിൽ നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തിയാണ് ഒത്തുകളി നടക്കുന്നത്.

വർഷാവർഷമുള്ള പരിശോധന റദ്ദാക്കിയതും, അഡ്മിഷൻ കഴിഞ്ഞ ശേഷം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും മെരിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണെന്ന് അദ്ദേഹം ആരോപിച്ചു.

 ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ക​ച്ച​വ​ട​വ​ത്ക്ക​രി​ക്കാൻ നീ​ക്കം​:​ ​എ​സ്‌.​എ​ഫ്‌.ഐ

​സ്വാ​ശ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌​ ​ത​ന്നി​ഷ്ട​ ​പ്ര​കാ​രം​ ​കോ​ഴ്‌​സ്‌​ ​ആ​രം​ഭി​ക്കാ​ൻ​ ​ഇ​ള​വ്‌​ ​അ​നു​വ​ദി​ക്കു​ന്ന​തു​വ​ഴി​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​ക​ച്ച​വ​ട​വ​ത്ക്ക​രി​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണ്‌​ ​മ​ന്ത്രി​ ​റോ​ജി​ ​എം​ ​ജോ​ൺ​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​എ​സ്‌.​എ​ഫ്‌.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്‌​ ​സ​ഞ്ജീ​വ്‌​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‌​ ​പ​ക​രം​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​തി​രു​വി​ട്ട്‌​ ​സ​ഹാ​യി​ക്കു​ന്ന​ ​റോ​ജി​ ​എം​ ​ജോ​ൺ​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​ഇ​രി​ക്കാ​ൻ​ ​അ​ർ​ഹ​ന​ല്ല.​ ​സ്വാ​ശ്ര​യ​കോ​ളേ​ജു​ക​ളു​ടെ​ ​മു​ത​ലാ​ളി​മാ​ർ​ ​മ​ന്ത്രി​യെ​ ​ക​ണ്ട​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ്‌​ ​തീ​രു​മാ​നം.​ ​മു​ത​ലാ​ളി​മാ​രി​ൽ​നി​ന്ന്‌​ ​മ​ന്ത്രി​ ​എ​ത്ര​ ​പ​ണം​ ​വാ​ങ്ങി​യെ​ന്ന്‌​ ​വ്യ​ക്ത​മാ​ക്ക​ണം.
അ​ഴി​മ​തി​ക്കും​ ​ക​ച്ച​വ​ട​ത്തി​നും​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ​ ​തു​റ​ന്നു​ ​കൊ​ടു​ക്കു​ക​യാ​ണ്‌.​ ​മെ​രി​റ്റ്‌​ ​അ​ട്ടി​മ​റി​ക്കു​ക​യും​ ​പു​തി​യ​ ​കോ​ഴ്‌​സു​ക​ൾ​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മാ​ത്ര​മാ​യി​ ​ചു​രു​ങ്ങു​ക​യും​ ​ചെ​യ്യും.​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷം​ ​കൊ​ണ്ട്‌​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ൾ​ക്കും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​മു​ണ്ടാ​യ​ ​നേ​ട്ട​ങ്ങ​ളെ​ ​ത​ക​ർ​ക്കു​ന്ന​താ​ണ്‌​ ​തീ​രു​മാ​നം.​ ​ഉ​ത്ത​ര​വ്‌​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​എ​സ്‌.​എ​ഫ്‌.​ഐ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ​സ​ഞ്ജീ​വ്‌​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA