SignIn
Kerala Kaumudi Online
Sunday, 08 November 2026 1.41 AM IST

വൈദ്യുതി വാങ്ങൽ കരാർ, മുഖ്യമന്ത്രി ഒളിച്ചോടുന്നു: പിണറായി 

aa


തിരുവനന്തപുരം:വൈദ്യുതി വാങ്ങൽ കരാറിലെ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ. എൽ.ഡി.എഫ് കാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെങ്കിൽ അതിന്റെ രേഖ പുറത്തുവിടണം.

കെ.എസ്.ഇ.ബി. സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചതും വകുപ്പ് മന്ത്രിയുടെ നിർദ്ദേശം തള്ളി ജി.എൻ.എ.യുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതും എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

ചോദ്യങ്ങളുമായി പിണറായി

ജി.എൻ.എ.ഓഫർ വലിയ സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിരുന്നോ? ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാറിപ്പോർട്ട് ഉണ്ടായിരുന്നോ?

2026 നവംബർ 1മുതൽ മാർച്ച് 31വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ടോ? ജി.എൻ.എ.യാണ് പീക്ക് സമയത്ത് വൈദ്യുതി നൽകുകയെന്നതിന് എന്ത് റിപ്പോർട്ടാണുള്ളത്? ജി.എൻ.എ പ്ലാറ്റ്‌ഫോമിന് സ്വന്തംനിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളത്? കെ.എസ്.ഇ.ബി. 'സ്വാപ്പ്' അടിസ്ഥാനത്തിൽ വൈദ്യുതികൈമാറ്റം ചെയ്യാൻ അവരുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനെ മറയാക്കി, നിയമപരമായ അധികാരമില്ലാത്ത വൈദ്യുതിവിൽപനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണ്?

8.48രൂപയിൽ തുടങ്ങിയ ഫയലിൽ എങ്ങനെയാണ് നിരക്ക് 8.63 രൂപയായത്? 8.90രൂപയുടെ ഓഫർ എവിടെനിന്ന് വന്നു? എന്തുകൊണ്ട് ജി.എൻ.എ. ഓപ്പൺടെൻഡറിൽ പങ്കെടുക്കാതെ പിൻവാതിലിലൂടെ കരാർ ഉറപ്പിക്കാൻ ശ്രമിച്ചു? അവരുടെ നിരക്കാണ് കുറഞ്ഞതെന്ന് ഉറപ്പാക്കാൻ എന്ത് പരിശോധനയാണ് നടത്തിയത്?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYIVIJAYAN, VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA