SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.15 AM IST

'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്, പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരം'

baby

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കളെ ന്യായീകരിച്ച് പാർട്ടി ജനറൽ സെക്രട്ടി എംഎ ബേബി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനാേട് പറഞ്ഞത്. അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പിണറായിയുടെ മുഖം മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ല. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായിക്കും. പിണറായിയുടെ മുഖം മാത്രം എന്ന വിമർശനത്തിൽ കാര്യമില്ല. സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ മുഖം കുറവാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറയുമ്പോൾ നയിച്ചയാളെക്കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.സതീശന് മുഖം കാണിക്കാനുള്ള തള്ളലാണ്. സതീശനും സുധാകരനും തമ്മിൽ പറഞ്ഞത് കേട്ടതാണല്ലോ. പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരമാണ്. മ​റ്റ് മുഖം വേണ്ടെന്നാണ് ഓരോരുത്തരും പറയുന്നത്. ഇടതുപക്ഷത്ത് കൂട്ടായ്മയാണുള്ളത്'- എം എ ബേബി പറഞ്ഞു.

ഇന്നലെയാണ് ​ കും​ഭ​മേ​ള​ ​വൈ​റ​ൽ​ ​ഗേ​ളി​ന് വിവാഹസമയത്ത് ​പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് ​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​മ​ഹേ​ശ്വ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ഭ​ർ​ത്താ​വ് ​ഫ​ർ​മാ​ൻ​ ​ഖാ​നെ​തി​രെ​ ​പോ​ക്‌​സോ​ ​കേ​സെ​ടു​ക്കുകയും ചെയ്തു. ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​പൊ​ലീ​സ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.​ പെൺ​കുട്ടി​ ​പ​ർ​ദ്ധി​ ​ഗോ​ത്ര​ ​വി​ഭാ​ഗ​ത്തി​ലെ​ ​അം​ഗ​മാ​യ​തി​നാ​ൽ​ ​എ​സ്.​സി​/​എ​സ്.​ടി​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പു​ക​ൾ​ ​അ​ട​ക്കം​ ​ചു​മ​ത്തിയിട്ടുണ്ട്.​ ​പി​താ​വ് ​ജ​യ് ​സിം​ഗ് ​ഭോ​സ്‌​ലെ​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​സ​ർ​ക്കാ​രി​നും​ ​ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​നും​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​


വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ, എ എ റഹിം എം പി​ ​എ​ന്നി​വ​രു​ടെ​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​രു​മാ​നൂ​ർ​ ​ന​യി​നാ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​വി​വാ​ഹം​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​രു​ന്നു.മ​ഹേ​ശ്വ​റി​ലെ​ ​ആ​ശു​പ​ത്രി​ ​രേ​ഖ​ക​ൾ​ ​പ്ര​കാ​രം​ ​ജ​ന​ന​ ​തീ​യ​തി​ 2009​ ​ഡി​സം​ബ​ർ​ 30 ആണ്. വി​വാ​ഹം​ ​ന​ട​ന്ന​ 2026​ ​മാ​ർ​ച്ച് 11​ന് 16​ ​വ​ർ​ഷം​ 2​ ​മാ​സം​ 11​ ​ദി​വ​സ​വും​ ​ആ​യി​രു​ന്നു​ ​പ്രാ​യം.​ ​വ്യാ​ജ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​വി​വാ​ഹം​ ​ന​ട​ത്തി​യെ​ന്ന​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​പൊ​ലീ​സും​ ​ക​മ്മി​ഷ​നും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MABABY, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA