SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.47 AM IST

എൽ.ഡി.എഫ് കരുത്തോടെ തിരിച്ചു വരും: പിണറായി

dd

കണ്ണൂർ: എൽ.ഡി.എഫ് കരുത്തോടെ തിരിച്ചു വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തതാണ്. പരാജയം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും സി.പി.എം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ജനവിധി പൂർണമായും അംഗീകരിക്കുന്നു. നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യം. ആ വികസന പദ്ധതികൾക്ക് തുടർച്ച വേണം. തുടർ പ്രവർത്തനങ്ങൾ യു.ഡി.എഫ് സർക്കാർ നടപ്പാക്കണം. എൽ.ഡി.എഫ് ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അതിശക്തമായി എതിർക്കും..

കേന്ദ്രം ഭരണം നടത്തുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്നു. കേന്ദ്ര സർക്കാർ കർഷകരെ കൂടുതൽ കൂടുതൽ ദ്രോഹിക്കുകയാണ്. രാസവളങ്ങൾക്ക് വലിയ വിലക്കയറ്റമാണ് . ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയാണ്. ഇന്നലെ ജീവിച്ചത് പോലെ നാളെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നു.. ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നത്. ജനങ്ങളുടെ വിശ്വാസ്യതയാണ് പാർട്ടിയുടെ ഏറ്റവും വലിയ കരുത്തെന്നും പിണറായി പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA