SignIn
Kerala Kaumudi Online
Saturday, 06 June 2026 7.54 AM IST

"ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ല, യൂട്യൂബ് ചാനൽ നിർത്തുന്നു", പുതിയ ചുവടുവയ്പുമായി ഫിറോസ് ചുട്ടിപ്പാറ

READ ENGLISH VERSION
firoz-chuttipara

വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രിൽ ചെയ്യുന്നതും ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുമായ നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫിറോസിന്‌ യൂട്യൂബിൽ ഒമ്പത് മില്യണിലധികം ഫോളോവേഴ്സുണ്ട്. ആരാധകർക്ക് നിരാശ നൽകുന്നൊരു തീരുമാനം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. യൂട്യൂബ് ചാനൽ നിർത്തുന്നുവെന്നാണ് ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടുപോകാൻ പറ്റില്ലെന്നും പുതിയൊരു ചുവടുവയ്പിനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഷാർജയിലാണ് ഇപ്പോഴുള്ളത്. ഞങ്ങൾ ചെറിയൊരു ചുവടുവയ്പ് വച്ചാലോയെന്ന് ആലോചിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ദുബായിൽ എത്തിയത്. ബിസിനസിലേക്ക് മാറിയാലോ എന്നൊരു ചിന്താഗതി. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം.

ആ വരുമാനത്തെ ആശ്രയിക്കാതെ,​ വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ. ഞാൻ റസ്‌റ്റോറന്റ് ബിസിനസിലേക്ക് കടന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ്. എന്തെങ്കിലുമൊരു ബിസിനസ് ചെയ്യണം. അങ്ങനെ ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് നോക്കുന്നത്.'- അദ്ദേഹം പറഞ്ഞു.


'ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ വീഡിയോകൾക്ക് പകരം റീലുകളിലായിരിക്കും അദ്ദേഹം ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. യൂട്യൂബ് ചാനൽ പൂർണമായും ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIROZ, LATESTNEWS, KERALA, SOCIALMEDIA, FOOD VLOGGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA