SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.13 PM IST

യമഹയ്ക്കും കെടിഎമ്മിനും വെല്ലുവിളി ഉയർത്തി ഇന്ത്യൻ കമ്പനിയുടെ 'സൂപ്പർ' ബൈക്ക്, വില രണ്ട് ലക്ഷം

karizma-xmr-250-
ഹീറോ മോട്ടോകോർപ്പിന്റെ കരിസ്മ XMR 250

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ പുതിയ മോഡലിൽ ശ്രദ്ധ നേടി ഹീറോ മോട്ടോകോർപ്പിന്റെ കരിസ്മ XMR 250. ചുവപ്പ് നിറത്തിന് പ്രാധാന്യം നൽകുന്ന മോഡലുകളുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മുമ്പുണ്ടായിരുന്ന നിറങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ലോഞ്ചിംഗ് തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

കരിസ്മ XMR 250യുടെ ഫ്യുവൽ ടാങ്ക്, മുൻഭാഗത്തെ ഫെയറിംഗ്, ഉയർന്ന പിൻഭാഗം എന്നിവിടങ്ങളിലാണ് ചുവപ്പ് നിറത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഫെയറിംഗിലെ വെള്ള ഗ്രാഫിക്സും വെള്ള നിറത്തിലുള്ള ഫ്രണ്ട് മഡ്‌ഗാർഡും ബൈക്കിന് വ്യത്യസ്ത ലുക്കാണ് നൽകുന്നത്. കറുപ്പ് നിറത്തിലുള്ള ടാങ്ക് ഇൻസേർട്ടുകളും സൈഡ് പാനലുകളും ചുവപ്പിനൊപ്പം മികച്ച വർണവിന്യാസം ഒരുക്കുന്നുണ്ട്.

ടാങ്കിൽ 'കരിസ്മ' എന്ന ബാ‌ഡ്‌ജിംഗും താഴത്തെ ഫെയറിംഗിൽ വലിയ XMR ഗ്രാഫിക്സുമുണ്ട്. ബ്ലാക്ക്അലോയ് വീലുകൾ, ബ്ലാക്ക്മിററുകൾ, ഗോൾഡൻ നിറത്തിലുള്ള അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ എന്നിവ സ്‌പോർട്ടി ലുക്കിന് മാറ്റുകൂട്ടുന്നു. ഉയരമുള്ള വിൻഡ്‌സ്ക്രീൻ, കോണുകളുള്ള ഹെഡ്‌ലൈറ്റ് ഡിസൈൻ, ഫെയറിംഗിൽ ഘടിപ്പിച്ച വിംഗ്‌ലെറ്റുകൾ, ഡബിൾസീറ്റ് എന്നിവയും ശ്രദ്ധേയമാണ്.


ഇതുവരെ കരിസ്മ XMR 250യുടെ മൂന്ന് വ്യത്യസ്ത കളർ പതിപ്പുകളാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. EICMA 2025ൽ പ്രദർശിപ്പിച്ച ബൈക്കിന് വെള്ള നിറത്തിനായിരുന്നു പ്രാധാന്യം; ചുവപ്പ് ആക്സന്റുകളും നൽകിയിരുന്നു. ജൂലായിലെ പതിപ്പിൽ കറുപ്പിനൊപ്പം ചുവപ്പ് ഹൈലൈറ്റുകളാണുണ്ടായിരുന്നത്. ഈ മൂന്ന് നിറവിന്യാസങ്ങളും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

എക്സ്ട്രീം 250R-ലുള്ള അതേ 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനായിരിക്കും കരിസ്മ XMR 250യിലും ഉപയോഗിക്കുക. ഈ എൻജിൻ 9,250 ആർ.പി.എമ്മിൽ 30 ബി.എച്ച്.പി കരുത്തും 7,500 ആർ.പി.എമ്മിൽ 25.3 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്.

പുറത്തിറങ്ങുന്ന തീയതിയോ വിലയോ ഹീറോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഡീലർഷിപ്പിൽനിന്ന് ബൈക്കിന്റെ ചിത്രങ്ങൾ പുറത്തുവന്നത് ഉടൻ വിപണിയിലെത്തുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. XMR 210ന് 1.86 ലക്ഷം രൂപ മുതലും എക്സ്ട്രീം 250Rന് 1.84 ലക്ഷം രൂപ മുതലുമാണ് വില. ഇതിനെക്കാൾ ഉയർന്ന വിലയായിരിക്കും കരിസ്മ XMR 250യ്ക്ക് പ്രതീക്ഷിക്കുന്നത്. ഏദേശം രണ്ട് ലക്ഷം രൂപയായിരിക്കാം എക്സ്‌ഷോറൂം വില. സുസുക്കി ജിക്സർ SF 250, കെടിഎം RC 200, യമഹ R2 എന്നിവയായിരിക്കും പ്രധാന എതിരാളികൾ.

English Summary

Hero MotoCorp's Karizma XMR 250 is gaining attention with new images highlighting a vibrant red color variant. The motorcycle, expected to feature a 249cc liquid-cooled engine, awaits official launch details and pricing. Dealership leaks suggest an imminent release, with an anticipated ex-showroom price around ₹2 lakh, targeting rivals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARIZMA XMR 250, AUTO, LIFESTYLE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE