ഗ്രൗണ്ടിലെ നേട്ടങ്ങൾക്കൊപ്പം ലളിതവും ശാന്തവുമായ ജീവിതശൈലിക്ക് കൂടി പ്രാധാന്യം നൽകുന്ന ഇന്ത്യൻ ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സംസൺ. ഇപ്പോഴിതാ താരത്തിന്റെ ആറ് കോടി മൂല്യമുള്ള വിഴഞ്ഞത്തെ ബംഗ്ലാവ് ആണ് ചർച്ചയാകുന്നത്. നഗരജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്നും പ്രകൃതിയോട് ചേർന്നുനിൽക്കാൻ സഹായിക്കുന്ന ഇടം കൂടിയാണ് സഞ്ജുവിന്റെ ഈ ബംഗ്ലാവ്. മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ താരത്തിന് വീടുകളുണ്ടെങ്കിലും വിഴിഞ്ഞത്ത് ഭാര്യ ചാരുവിനൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്.
പ്രകൃതിഭംഗിയും കേരളീയ ശൈലിയും ഒത്തുചേരുന്നതാണ് സഞ്ജുവിന്റെ ബംഗ്ലാവ്. കടൽത്തീരത്തോട് ചേർന്നുള്ള വിഴിഞ്ഞത്തിന്റെ ഭംഗി വീടിന്റെ രൂപകൽപ്പനയിലും കാണാം. പുറമേ ലളിതമായി തോന്നുമെങ്കിലും വീടിന്റെ ഓരോ ഭാഗത്തും മനോഹാരിതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.കാറ്റും വെളിച്ചവും യഥേഷ്ടം കടന്നെത്തുന്ന രീതിയിലാണ് ബംഗ്ലാവ് ഒരുക്കിയിരിക്കുന്നത്.
കടൽക്കാറ്റ് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്താൻ ഇത് സഹായിക്കുന്നു. വീടിന്റെ പുറംഭാഗത്തെ വലിയ ഗ്ലാസ് വാതിലുകളും ജനലുകളും കാഴ്ചയിൽ മനോഹരമാണ്. തടികൊണ്ടുള്ള ഫ്രെയിമുകൾ ഇവയുടെ ഭംഗി കൂട്ടുന്നു. വീടിന്റെ അകത്തളങ്ങളിൽ വെള്ള, ക്രീം നിറങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇളംനിറങ്ങളുടെ ഉപയോഗം മുറികൾക്ക് കൂടുതൽ തെളിച്ചവും വിശാലതയും നൽകുന്നു.
ഇളംനിറത്തിലുള്ള മുറികൾക്ക് വിശാലതയും തെളിച്ചവും നൽകുന്നു. വരാന്തയിലെ വെള്ളയും ചാരനിറവും കലർന്ന മാർബിൾ തറയും കാഴ്ചയിൽ ആകർഷകമാണ്. ലിവിങ് റൂമിലെ ക്രീം, ബ്രൗൺ നിറങ്ങളിലുള്ള പാറ്റേണുകളോടുകൂടിയ സോഫകൾ കൂടുതൽ ഊഷ്മളത പകരുന്നു. മോഡേൺ ഫർണിച്ചറുകൾക്കൊപ്പം തടിയുടെ സ്വാഭാവിക ഭംഗിയും ഉൾപ്പെടുത്തിയിട്ടുണ്ട്. തടികൊണ്ടുണ്ടാക്കിയ തറ ബംഗ്ലാവിന്റെ ആധുനിക ശൈലിക്ക് നാടൻ തനിമ നൽകുന്നു. നിറങ്ങളുടെ അതിപ്രസരം ഒഴിവാക്കി സിമ്പിളാണ് അകത്തളങ്ങൾ.
ബംഗ്ലാവിന്റെ മുറ്റത്തും വരാന്തയിലും കേരളീയ സംസ്‌കാരത്തിന്റെ തനിമ കാണാം. പരമ്പരാഗത അലങ്കാരങ്ങളിലൂടെ ഈ തനിമ വീടിന്റെ ഭംഗിയിലും കൊണ്ടുവന്നിട്ടുണ്ട്. വരാന്തയിലെ ഉയരമുള്ള ചെടികൾ പച്ചപ്പിന്റെ ഭംഗി കൂട്ടുന്നു. ബാൽക്കണിയിൽ വള്ളിച്ചെടികളും പച്ചപ്പും നിറഞ്ഞുനിൽക്കുന്നു. കൃത്രിമ പുല്ല് വിരിച്ച തറ ബാൽക്കണിക്ക് ചെറിയൊരു പൂന്തോട്ടത്തിന്റെ ഭംഗിയാണ് നൽകുന്നത്.
വീടിന്റെ അകത്തളങ്ങളിലെ പടിക്കെട്ടും ശ്രദ്ധേയമാണ്. ഇരുണ്ട നിറത്തിലുള്ള മിനുക്കിയ തടി ഉപയോഗിച്ചാണ് പടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. കൊത്തുപണികളുള്ള തൂണുകളും തടിയിൽ തീർത്ത കൈവരികളും ഇതിന് രാജകീയ ഭംഗി നൽകുന്നു. പഴമയുടെ ഭംഗിയും ആധുനിക ശൈലിയും ഒരുപോലെ ചേരുന്ന രീതിയിലാണ് പടിക്കെട്ടിന്റെ രൂപകൽപ്പന. വെള്ള, ക്രീം നിറങ്ങൾക്കൊപ്പം ഇരുണ്ട തടിയുടെ ഭംഗിയും വീടിന്റെ അകത്തളങ്ങളെ വേറിട്ടതാക്കുന്നു. ആഡംബരത്തേക്കാൾ ലാളിത്യത്തിനും പ്രകൃതിയോടിണങ്ങിയ ജീവിതത്തിനും പ്രാധാന്യം നൽകുന്നതാണ് സഞ്ജുവിന്റെ ബംഗ്ലാവിന്റെ പ്രത്യേകത
Cricketer Sanju Samson's six-crore Vizhinjam bungalow is gaining attention. He resides there with his wife, Charu. The home uniquely blends natural elements with traditional Kerala architecture, offering a simple and serene lifestyle near the seashore. It prioritizes harmony with nature over luxury, featuring light interiors and traditional decor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |