ദുബായിൽ ആഡംബര വസതി സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പമുള്ള വീഡിയോയിലൂടെയാണ് ദുബായിലെ പുതിയ നിക്ഷേപത്തെക്കുറിച്ചുള്ള താത്തിന്റെ വെളിപ്പെടുത്തൽ.
ഷാരൂഖ് ഖാന്റെ 'ഷാറൂഖ്സ് റെസിഡൻസസ്' എന്ന ആഡംബര പാർപ്പിട പദ്ധതിയിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണ രീതിയും ഇന്റീരിയർ ഡിസൈനിംഗും തന്നെ വളരെയധികം ആകർഷിച്ചുവെന്ന് സൂര്യകുമാർ യാദവ് വീഡിയോയിൽ പറഞ്ഞു.
2014ൽ ഐപിഎൽ മത്സരങ്ങൾക്കായാണ് ആദ്യമായി ദുബായിലെത്തിയതെന്നും അദ്ദേഹം ഓർത്തെടുത്തു. 2020ലും ദുബായിലെത്തിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽനിന്ന് നിരവധി പേർ ദുബായിലേക്ക് എത്തുന്നുണ്ടെന്നും ഇവിടത്തെ ആഡംബര ജീവിതം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. മുംബയിലാണ് താമസമെങ്കിലും ദുബായിലെ സുരക്ഷിതത്വവും ശാന്തതയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സൂര്യകുമാർ വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ പേരിലുള്ള കെട്ടിടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും താരം പറയുന്നു. ഹൈപ്പർബാറിക് ചികിത്സ, റെഡ് ലൈറ്റ് തെറാപ്പി, ക്രയോതെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇവിടെയുണ്ടെന്നാണ് വീഡിയോയിൽ സുര്യ പറയുന്നത്. രക്തം പരിശോധിക്കാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉൾപ്പെടെ ശരീരത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്ന സംവിധാനവും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2026ലെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചെങ്കിലും നിലവിൽ ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയിട്ടില്ല. താരത്തിന് പകരം ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്ന തീരുമാനം ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുണ്ടാക്കിയിരുന്നു.
Indian cricketer Suryakumar Yadav has bought a luxury residence in Dubai. He shared the news via a video on Instagram with his wife Devisha Shetty.He has purchased the house in Shah Rukh Khan's luxury housing project named 'Shah Rukh's Residences'. In the video, Suryakumar said he was highly impressed by the building's construction and interior design.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |