SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.38 PM IST

സി.കെ.കുഞ്ഞുരാമൻ അനുസ്മരണം

photo

ചാരുംമൂട്: പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ദുരിതങ്ങൾക്ക് അറുതിവരുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റാണ് സി.കെ.കുഞ്ഞുരാമനെന്ന് സി.പി.ഐ ദേശീയ കമ്മിറ്റിയംഗം പി.പ്രസാദ് എം.എൽ.എ പറഞ്ഞു. സി.കെ.കുഞ്ഞുരാമൻ അനുസ്മരണസമ്മേളനം ചൂനാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളികുന്നം മണയ്ക്കാടുള്ള സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് ചൂനാട് ജംഗ്ഷനിൽ അനുസ്മരണ റാലിയിലും റെഡ് വാളഡിയർ മാർച്ചിലും സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. അനിഷ് തടവിള അദ്ധ്യക്ഷനായി. സി.പി.ഐ ദേശീയ കമ്മിറ്റിയംഗം ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ്.സോളമൻ, എ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.സി.എ.അരുൺ കുമാർ, മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, എൻ.ശ്രീകുമാർ, കെ.ജി.സന്തോഷ്, എം.ഡി.ശ്രീകുമാർ,അനു ശിവൻ, എ.ശോഭ, ഡി.രോഹിണി, കെ.ജെയമോഹൻ, കെ.എൻ.ശിവരാമപിള്ള,ഗീതാ മധു,എസ്.മോഹനൻ പിള്ള,വി.ജി മനോജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL