
ആലപ്പുഴ: ആലപ്പുഴ, തുറവൂർ എന്നിവിടങ്ങളിലെ ടി.ഡി.സ്കൂളുകളുടെയും ടി.ഡി.മെഡിക്കൽ കോളേജിന്റെയും സ്ഥാപകനായ കെ.നാഗേന്ദ്ര പ്രഭുവിന്റെ 61-ാമത് ചരമവാർഷികം ആലപ്പുഴ ടി.ഡി ഹൈസ്ക്കൂളിൽ ആചരിച്ചു. കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫസർ. ഡോ.ജി.നാഗേന്ദ്രപ്രഭു അനുസ്മരണ പ്രഭാഷണം നടത്തി. സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീജ ബി, അദ്ധ്യാപക-അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ, കേരള ജി.എസ്.ബി മഹാസഭ സൗത്ത് സോൺ സെക്രട്ടറി പി.പ്രദീപ് കുമാർ പൈ എന്നിവർ പങ്കെടുത്തു. നൂറോളം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകി. മധുരപലഹാര വിതരണവും നടത്തി. അരനൂറ്റാണ്ടോളം ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം പ്രസിഡന്റായിരുന്ന അദ്ദേഹം 1965 ജൂൺ 2നാണ് അന്തരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |