
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വലിയകുളങ്ങര 6037-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, ശാഖാ അഡ്മിനിസ്ട്രേറ്റർ തൃക്കുന്നപ്പുഴ പ്രസന്നൻ, സൈബർ സേന ചെയർമാൻ എസ്.മനോജ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചു. ഭാരവാഹികൾ: എസ്.ജ്യോതിഷ്(പ്രസിഡന്റ്), അജേഷ്(വൈസ് പ്രസിഡന്റ്), ഗിരിജ(സെക്രട്ടറി), അദേഷ്, കനകപ്പൻ, പ്രവീണ, രഘു, ലിജു, വിജയമ്മ, ശിശുപാലൻ(മാനേജിംഗ് കമ്മറ്റിയംഗങ്ങൾ), ഗോപി, രാജി, രാമചന്ദ്രൻ(പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |