SignIn
Kerala Kaumudi Online
Sunday, 19 July 2026 4.45 AM IST

ഇൻസ്റ്റഗ്രാമിലൂടെ കഞ്ചാവ് വില്പന: 19കാരൻ പിടിയിൽ

ratheesh

ആലപ്പുഴ: ഇൻസ്റ്റഗ്രാമിൽ റീലിട്ട് കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിച്ച യുവാവിനെ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്‌സൈസ് സൈബർസെല്ലും ചേർന്ന് പിടികൂടി. കൈനകരി സൗത്ത് ആരയ്ക്കൽ ഉന്നതിയിൽ തൊട്ടുവാത്തല മുറിയിൽ ഗൗതം രതീഷാണ് (19) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 19ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഇൻസ്റ്രഗ്രാമിൽ കഞ്ചാവ് പുകയ്ക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്ത ശേഷം ഇൻസ്റ്റഗ്രാം കോളുകൾ വഴി തേടിയെത്തുന്ന ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. എക്സൈസ് സൈബർ പട്രോൾ സംഘത്തിന്റെ സഹായത്തോടെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണ്ണഞ്ചേരി വലിയയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ അനിലാൽ, വനിതാസിവിൽ എക്‌സൈസ് ഓഫീസർ സുലേഖ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, സാജൻ ജോസഫ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL