ആലപ്പുഴ: ജോലിയിൽ നിന്ന് അവധി എടുത്തും പല ആവശ്യങ്ങൾ മാറ്റിവച്ചും തയ്യാറെടുത്ത് എത്തിയവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റിവച്ചതോടെ നിരാശരായത്. ഗർഭിണികളടക്കം ദൂരയാത്ര ചെയ്ത് എത്തിയശേഷം പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു. പത്താംക്ളാസ് യോഗ്യതയുള്ളവർക്ക് വിവിധ കമ്പനി, ബോർഡ്, കോർപറേഷനുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായി ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് ഒന്നും രണ്ടും ഘട്ട പ്രാഥമിക പരീക്ഷകൾ നിശരചയിച്ചിരുന്നത്. ഇതിൽ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയാണ് റദ്ദാക്കിയത്.
മാസങ്ങളോളം പഠിച്ചാണ് ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ഇനിയും പഠനം തുടർന്ന് പരീക്ഷ എഴുതേണ്ടി വരുന്ന സ്ഥിതി ദയനീയമാണെന്ന് പിഴവ് സംഭവിച്ച ലജ്നത്തുൽ മുഹമ്മദീയ സ്കൂളിലെ സെന്ററിൽ പരീക്ഷ എഴുകിയ പുറക്കാട് പുന്തല സ്വദേശി എൽ. മേഖ പറഞ്ഞു. ചോദ്യപേപ്പറിലെ പിഴവ് കണ്ടെത്തിയതും സ്കൂളിലും പി.എസ്.സി ഓഫീസിലും അറിയിച്ചതുംലേഖ അടങ്ങുന്ന സംഘമാണ് . തെറ്റായ ചോദ്യപേപ്പർ ഉപയോച്ച് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |