തുറവൂർ: അരൂർ മുക്കം പ്രോജക്ട് കോളനിയിൽ വൈറൽ പനി പടരുന്നതായി പരാതി. നിരവധി പേർ ചികിത്സ തേടി. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ നിരവധി പേർക്കാണ് കടുത്ത പനി ബാധിച്ചത്. നിരവധി പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായും പ്രദേശവാസികൾ പറഞ്ഞു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ചിലർ പിന്നീട് അപകടനില തരണം ചെയ്തെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും പൂർണമായി ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അരൂർ മുക്കം പ്രോജക്ട് കോളനിയിലെയും സമീപപ്രദേശങ്ങളിലെയും ക്ലിനിക്കുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പനിബാധിതരായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. രോഗവ്യാപനം തടയാൻ അടിയന്തരമായി ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |