
കായംകുളം: ആറുവർഷമായി തളർന്നുകിടക്കുന്ന ഭാര്യ വിമലയുടെ ചികിത്സയ്‌ക്കും കുടുംബത്തിന്റെ നിത്യവൃത്തിക്കായും സുമനസുകളുടെ കനിവു തേടുകയാണ് വെട്ടിക്കോട് താനുവേലിൽ കിഴക്കതിൽ ടി.പി ബെന്നി എന്ന സുശീലൻ. ഗോവയിലെ ഫാക്ടറിയിൽ ജോലിക്കിടെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ബെന്നിയുടെ വലതുകണ്ണ് പൂർണമായി നഷ്ടപ്പെട്ടു.
തുടർന്ന് നാട്ടിലെത്തി കൂലി ജോലി ചെയ്തു ജീവിക്കവെ, അയൽവീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ് ഇരുകാലുകളും ഒടിഞ്ഞു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാല ചികിത്സയിലായിരുന്നു അദ്ദേഹം. പൂർണമായി കിടപ്പിലായ ഭാര്യ വിമലയുടെ ഹൃദയവാൽവുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ചികിത്സയ്‌ക്കായി ഭാരിച്ച തുക നിലവിൽ ആവശ്യമായി വന്നിരിക്കുകയാണ്. വിമലയുടെ ആഹാരത്തിനും ചികിത്സയ്ക്കുമായി അയൽവാസികളും നാട്ടുകാരുമാണ് സഹായിക്കുന്നത്.
ഇവരുടെ ദുരിതത്തിന് അറുതി വരുത്താനും ചികിത്സാചെലവുകൾക്ക് പണം കണ്ടെത്താൻ പി.എസ്.സി മുൻ അംഗം അഡ്വ.തോമസ് എം. മാത്തുണ്ണിയുടെയും ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻ അംഗം ശശി പടിപ്പുരക്കലിന്റെയും നേതൃത്വത്തിൽ ചികിത്സാസഹായ സമിതി രൂപീകരിച്ചു. സഹായങ്ങൾ ടി.പി ബെന്നിയുടെ പേരിലുള്ള എസ്.ബി.ഐ കറ്റാനം ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കാം. അക്കൗണ്ട് നമ്പർ: 67381193147, IFSC: SBIN0000822.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |