
ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ പരിധിയിൽ വരുന്ന പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ കയർ തൊഴിലാളികൾക്കായി ക്യാമ്പ് കളക്ഷൻ സംഘടിപ്പിച്ചിരിക്കുന്നു. തൊഴിലാളികളിൽ നിന്ന് വിഹിതവും, കുടിശ്ശികയുംക്യാമ്പിൽ സ്വീകരിക്കും. ഇനിയും ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ്, ഫോൺ നമ്പർ എന്നീ രേഖകൾ ഹാജരാക്കാത്ത ക്ഷേമനിധി അംഗങ്ങൾ ഈ രേഖകൾ ക്യാമ്പിൽ ഹാജരാക്കാം. 9ന് പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 11ന് അറപ്പയ്ക്കൽ അമലോത്ഭവ പളളിയങ്കണത്തിലും രാവിലെ 10മുതൽ മൂന്ന് വരെയാണ് ക്യാമ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |