SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

ജില്ലാ കായികമേള ഇന്നുമുതൽ

ആലപ്പുഴ: റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. 11 വരെയാണ് മത്സരങ്ങൾ. ഇന്ന് കലവൂർ ലിമിറ്റ്‌ലെസ് സ്‌പോർട്ട്‌സ് ഹബ്ബിൽ ത്രോ ഇനങ്ങളും 10, 11 തീയതികളിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ട്രാക്ക് ഇനങ്ങളും അരങ്ങേറും. 132 ഇനങ്ങളിലായി 1700ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
കായികമേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും. പി.പ്രസാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പി. രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയാകും.
11ന് വൈകിട്ട് നാലിന് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.ഡി.തോമസ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിനയ അദ്ധ്യക്ഷത വഹിക്കും.
കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ എം.ആർ.സുനിമോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായികമേള കൺവീനർ എ. രേഖാകുമാരി, പബ്ലിസിറ്റി കൺവീനർ നീനു വി.ദേവ്, മീര, പി.എസ്. ശ്രീനാഥ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL