SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

മില്ലുകാരെത്തിയില്ല, നെല്ല് പാടത്ത്

ആലപ്പുഴ: രണ്ടാംകൃഷിയുടെ നെല്ല് സംഭരണത്തിന് മില്ലുകളുമായി ധാരണയിലെത്തിയെന്ന് സർക്കാരും സപ്ളൈകോയും പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ലേറ്റെടുക്കാനാരുമെത്തിയില്ല. അമ്പലപ്പുഴ സൗത്ത് കൃഷിഭവൻ പരിധിയിലെ ഉപ്പുങ്കൽ പാടത്തും പുന്നപ്ര നോർത്തിലെ കനകാശേരി പാടത്തുമാണ് ഈ സീസണിൽ ആദ്യം കൊയ്ത്ത് പൂർത്തീകരിച്ചത്. 12ഹെക്ടറുള്ള ഉപ്പുങ്കൽ പാടത്ത് 3ലോഡ് നെല്ല് പാടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ബുധനാഴ്ച കൊയ്ത്ത് ആരംഭിച്ച പുന്നപ്ര നോർത്ത് കൃഷിഭവൻ പരിധിയിലെ കനകാശേരി പാടത്തും നെല്ല് സംഭരിക്കാൻ മില്ലുകാർ എത്തിയിട്ടില്ല. 300ഏക്കറോളം വരുന്ന ഇവിടെ 50 ലോഡിലധികം നെല്ലാണ് പാടത്തു ടാർപോളിൻ മൂടിയിട്ടിരിക്കുന്നത്.

കൊയ്ത്ത് പുരോഗമിക്കുന്ന കുട്ടനാട്ടിൽ മൂന്നുമില്ലുകളാണ് ഇതുവരെ നെല്ല് സംഭരണത്തിനെത്തിയത്. ന്യൂ,എ.പി.കെ, പടിഞ്ഞാറെക്കര എന്നീ മില്ലുകൾ ധാരണാപത്രം ഒപ്പിട്ടതായി സപ്ളൈകോ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ നെല്ല് സംഭരണം ഇനിയും ആരംഭിച്ചിട്ടില്ല. വിത്തിന്റെ ഗുണമേന്മക്കുറവും കാലവർഷക്കെടുതിയിലുണ്ടായ നാശനഷ്ടവും വിളവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് കൂടാതെ യഥാസമയം നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറാകാത്ത സ്ഥിതി കൂടി വന്നതോടെ കർഷകർ ആശങ്കയിലാണ്.

മഴയിൽ ആശങ്കയോടെ കർഷകർ

1. മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ കൊയ്തെടുത്ത നെല്ല് ടാർപോളിനടിയിൽ സൂക്ഷിക്കേണ്ടിവരുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നാകർഷകരുടെ ആശങ്ക.

2. കരാർ ഒപ്പിട്ട മില്ലുകൾ നെല്ല് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർഷകർ സപ്ളൈകോ ഓഫീസിലും മറ്റും പലതവണ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായിട്ടില്ല

3. നെല്ലിന്റെ വില വർദ്ധനവ് പരിഗണിക്കുമെന്ന് കൃഷിമന്ത്രി ഇന്നലെയും ആവർത്തിച്ചെങ്കിലും ഈ സീസണിൽ പ്രഖ്യാപനം സാദ്ധ്യമാകുമോയെന്ന് വ്യക്തമല്ല

സംഭരണത്തിനെത്തിയ മില്ലുകൾ

3

കൊയ്ത്ത് കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും മില്ലുകാർ നെല്ലേറ്റെടുക്കാത്ത സ്ഥിതിയാണുള്ളത്. വിളവെടുപ്പിന്റെ തുടക്കത്തിലേ നെല്ല് സംഭരണം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടതുണ്ട്. നെല്ല് ഏറ്റെടുക്കുന്നതിന് എത്രയും വേഗം സർക്കാർ ഇടപെടണം

- സമദ് , സെക്രട്ടറി , ഉപ്പുങ്കൽ പാടശേഖര സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL