
മുഹമ്മ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തണ്ണീർമുക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേളയും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. സമ്മേളനം ഗുരുപൂജ അവാർഡ് ജേതാവും നാടകനടനുമായ ചേർത്തല രാജൻ ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം കണ്ടകുളങ്ങര ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് വി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റിയംഗം എം.വി. സോമൻ പ്രതിഭകളെ ആദരിച്ചു. എൻ.പരമേശ്വരൻ, സി.പി. പ്രേംകുമാർ, രാമകൃഷ്ണപണിക്കർ, പ്രസന്നകുമാരി, എസ്. കാഞ്ചന, എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |