ആലപ്പുഴ: പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യത്തെക്കുറിച്ച്അവബോധം വളർത്താനും വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്ത് ഹാളിൽ പോഷണ മാസാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിപിൻകുമാർ അധ്യക്ഷനായി. പോഷകാഹാരത്തെ പറ്റി മെഡിക്കൽ ഓഫീസർ ഡോ.പി.റ്റി പ്രീതി ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. എസ്.ശ്രീജിത്ത്, ആശ ഓമനക്കുട്ടൻ, സംഗീത മനോജ്, സന്ധ്യ.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നവാസ്.ബി, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |