
ആലപ്പുഴ: എറണാകുളം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോൾ പമ്പിന്റെ ഓഫീസിൽ പാതിരാത്രി അതിക്രമിച്ചു കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 7250 രൂപയും ഇരുപത്തിഅയ്യായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന ശേഷം ആലപ്പുഴയിലേക്ക് കടന്നയാൾ പിടിയിൽ. മട്ടാഞ്ചേരി വാമനലെയ്‌നിൽ ബിജു സോണിയെയാണ് (ചക്കാമടം ബിജു - 44) ആലപ്പുഴ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാപൊലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |