
ആലപ്പുഴ :സ്വാതന്ത്ര്യ സമര സേനാനി, സാമുദായിക പരിഷ്കർത്താവ് തുടങ്ങി വിവിധ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ. കേളപ്പന്റെ 55-ം ചരമവാർഷികം ഗാന്ധിയൻ ദർശന വേദിയുടെ അഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. പോൾ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്. സുധീർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ഡി.സലീം, എം. ഇ. ഉത്തമ കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, പി. ജെ. കുര്യൻ, ഹക്കീം മുഹമ്മദ് രാജാ, എൻ. മിനിമോൾ കപ്പക്കട, പി. എ. കുഞ്ഞുമോൻ, ആശ കൃഷ്ണലയം, എൻ. സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |